ആത്മാവിനു സ്വാതന്ത്ര്യം കൊടുക്കുന്നവർ


_______________

അമേരിക്കയിലെകാലിഫോർണിയയിൽ 1974 രൂപമെടുത്ത Heaven's Gate എന്നൊരു കൾട്ടിനെ (cult) സംബന്ധിച്ച് കൗതുകത്തോടെയാണ് ഈയിടെ വായിച്ചത് . Marshall Applewhite (1931–1997) എന്നൊരു വ്യക്തിയാണ് ഇത് രൂപീകരിച്ചത് . അവരുടെ വിശ്വാസപ്രകാരം നമ്മുടെ ആത്മാവ് കൃഷി ചെയ്യാനുള്ള കൃഷിയിടമാണ് ഭൂമി . ആത്മാവിനെ പാകപ്പെടുത്തുക എന്നതാണ് നമ്മുടെ ജോലി , അതിനെ പാകപ്പെടുത്താൻ അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ജീവിക്കണം .ഓരോ സ്റ്റെപ്പ് ആയി അദ്ദേഹം മാർഗനിർദേശം നൽകും . അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്കും വസ്ത്രം പോലും ഉപേക്ഷിച്ച് സ്ത്രീ-പുരുഷർ ഒന്നിച്ച് മനുഷ്യ സഹജമായ വികാരവിചാരങ്ങൾ ഇല്ലാതെവരെ ഒരാൾക്ക് ജീവിക്കാൻ സാധിക്കണം . അതെല്ലാം സാധ്യമായാൽ നിങ്ങളുടെ ആതാമാവിന് ശരീരത്തിൽ നിന്നും പുറത്തു പോകാം .ആത്മാവ് സ്വയം പുറത്ത് പോകുകയില്ല നാം പോക്കണം . അതായത് ആത്മഹത്യ ചെയ്യണം എന്നർത്ഥം . നാം അതിനെ ആത്മഹത്യ എന്ന് വിളിക്കുമെങ്കിലും അവരുടെ ഭാഷയിൽ ശരീരത്തിലുള്ള ആത്മാവ് ഒരു ബഹിരാകാശ പേടകത്തിലൂടെ (Extraterrestrial spacecraft) സഞ്ചരിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുകമാത്രമാണ് ചെയ്യുന്നത് . പല യുവാക്കളും അദ്ദേഹത്തിനൊപ്പം ചേർന്നെങ്കിലും പലരും പകുതിവെച്ച് തിരിച്ചുപോന്നു . അവസാനം 1997 മാർച്ച് 26 ന് രാവിലെ ഒരു വീട്ടിൽ ഈ കൾട്ടിൻറെ നിർമ്മാതാവും കൂടെ അവശേഷിച്ച 39 പേരും കൂട്ട ആത്മഹത്യ ചെയ്ത് കിടക്കുന്നതായി കാണപ്പെട്ടു . വിഷം കുടിച്ച് എല്ലാവരും ഉറക്കിലേക്ക് പ്രവേശിക്കുകയായിരുന്നു . മരണപ്പെട്ട് കിടക്കുന്നവരെല്ലാം ഓരോ കട്ടിലിൽ മുഖത്ത് ഒരു വയലറ്റ് തുണിയിട്ട രൂപത്തിലാണ് കാണപ്പെട്ടത് (ഫോട്ടോ കാണുക) . തങ്ങളുടെ ആത്മാവ് ബഹിരാകാശപേടകത്തിലൂടെ ഇതാ യാത്രയാകുന്നു എന്നതായിരുന്നു അവരുടെ അവസാന സന്ദേശം.!

ആതാമാവിന്റെ പേരും പറഞ്ഞു ഈ രൂപത്തിൽ ചൂഷണങ്ങൾ നടക്കുന്നു എന്നത് ഖേദകരമാണ് .

Comments