മനുഷ്യന്റെ ആവിർഭാവവും വലിയ സസ്തനികളുടെ വംശനാശവും
മനുഷൃന്റെ ആവിർഭാവം വലിയ സസ്തനികളുടെ/Big Mammals/ വംശനാശത്തിന് കാരണമായതായി ഫോസിൽ തെളിവുകൾ. ന്യൂ മെക്സിക്കോയിലെ പാലിയോ-ബയോളജിസ്റ്റ് ഫെലിസ സ്മിത്ത് /Felisa Smith/ നടത്തിയ ഫോസിൽ പഠനങ്ങളാണ് വലിയ സസ്തനികളുടെ വംശനാശത്തിന് ഹോമോസാപിയൻസിന്റെ ആവിർഭാവം കാരണമായി പറയുന്നത്. മനുഷൃന്റെ ആവിർഭാവത്തോടെ സസ്തനികളുടെ ശരാശരി വലിപ്പം/average size/ കുറയുന്നു എന്നാണ് പഠനങ്ങൾ വൃക്തമാക്കുന്നത്. 125,000 വർഷങ്ങൾ തൊട്ടുളള ഫോസിൽ പഠനങ്ങൾ വൃക്തമാക്കുന്നത് ഹോമോസാപിയൻസ് ചില പ്രദേശങ്ങളിൽ എത്തുന്നതോടെ വലിയ സസ്തനികളുടെ വംശനാശം വേഗത്തിൽ ആകുന്നു എന്നാണ്. ഇതിനു കാരണം പ്രാചീന മനുഷൃൻ /ancient humans/ വലിയ മൃഗങ്ങളെ വൻതോതിൽ വേട്ടയാടിരുന്നു എന്നതാണ്. വലിയ മൃഗങ്ങളുടെ ഇറച്ചി രുചികരമായതും, കൂട്ടത്തിന് മുഴുവൻ ആഹാരം ഉറപ്പുവരുത്താനും വലിയ മൃഗങ്ങളെ വേട്ടയാടുന്നതിലൂടെ പ്രാചീന മനുഷൃന് സാധിച്ചിരുന്നു.
വലിയ സസ്തനികളായ മാമത്ത്, സ്ലോത്തുകൾ, കരടി/cave bear/, Lalmas and camel, pronghorn, Arctodus തുടങ്ങിയ നിരവധി മൃഗങ്ങൾ പ്രാചീന മനുഷൃന്റെ വരവോടെ വംശനാശം നേരിട്ടു. വലിയ സസ്തനികളുടെ വാസസ്ഥലങ്ങളിൽ തീയിട്ടും, വേട്ടനായ്ക്കളെ ഉപയോഗിച്ചും വലിയ സസ്തനികളെ പ്രാചീന മനുഷൃൻ വേട്ടയാടി. മറ്റൊരു പാലിയോ-ജിയോളജിസ്റ്റ്/paleo-biologist/റെബേക്ക ടെറി/Rebecca Terry/ പറയുന്നത് മനുഷൃൻ ആദൃമായി ആവിർഭവിച്ച ആഫ്രിക്കയിൽ സസ്തനികളുടെ വലിപ്പത്തെ മനുഷൃൻ സ്വാധീനിച്ചതിന് തെളിവുകൾ ഉണ്ടെന്ന് പറയുന്നു. ആഫ്രിക്കയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് ഹോമോസാപിയൻസ് കുടിയേറ്റം തുടങ്ങിയതോടെ വലിയ സസ്തനികളുടെ വംശനാശം വേഗത്തിൽ ആകാൻ തുടങ്ങി. അതായത് വേട്ടയാടാൻ മെച്ചപ്പെട്ട ആയുധങ്ങൾ ഹോമോസാപിയൻസ് ഉപയോഗിക്കാൻ തുടങ്ങിയതോടെ വലിയ സസ്തനികൾ നാമാവശേഷമായി. 11,000 വർഷങ്ങൾക്ക് മുൻപ് നോർത്ത് അമേരിക്കയിൽ non- human animal ഏകദേശം 200 pounds ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം 15 pounds. 2.6 million വർഷങ്ങൾക്കും 12,000 വർഷങ്ങൾക്കും ഇടയിൽ ജീവിച്ചിരുന്ന വലിയ സസ്തനികൾ ചെറിയ സസ്തനികളെക്കാൾ വേഗത്തിൽ വംശനാശം നേരിട്ടതിന് കാരണം ഹോമോസാപിയൻസ് എന്നാണ് പഠനങ്ങൾ എത്തിചേരുന്ന നിഗമനം.

Comments
Post a Comment