കന്ദഹാർ
"കന്ദഹാർ" എന്നത് നമ്മൾ മലയാളികൾക്ക് പരിചിതമായത്. 2010 ലെ മോഹൻലാൽ സിനിമയിലൂടെ ആവും.
പക്ഷെ മുകളിൽ കൊടുത്ത ചോദ്യം ഭൗമശാസ്ത്ര ചിന്തയിലുള്ളവരെ കുഴപ്പിക്കുന്ന ഒന്നാണ്.
പക്ഷെ ഉത്തരം വളരെ ലളിതമാണ്.
കന്ദഹാർ മരുഭൂമി സമുദ്രനിരപ്പിൽ നിന്ന് 1005 മുതൽ 1100 മീറ്റർ ഉയരത്തിലാണ്.
ചുറ്റിലുമുള്ള പ്രദേശം 1200 മുതൽ 3000 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചുറ്റിലും താരതമ്യേന്ന സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന ഉഷ്ണപ്രദേശവും സമാനമായ ഭൂഘടന ഉണ്ടായിട്ടും കന്ദഹാർ മരുഭൂമി 350 KM നീളവും 110 KM വീതിയിലും ഒതുങ്ങി കിടക്കുന്നു എന്നതാണ് മുകളിലെ ചോദ്യത്തിന് കാരണം.
ചുറ്റിലും ഉയരം കൂടിയ ഭാഗത്തുണ്ടായിരുന്ന സമുദ്രജലം ഒഴിവായി പോയി ഏറെ കാലത്തിന് ശേഷമാണ് കന്ദഹാർ പ്രദേശത്തെ (350 KM x 110 KM) വലിയ തടാകം പോലെ നിറഞ്ഞ് കിടന്ന ഭാഗം ഇന്ന് നമ്മളറ്റയുന്ന അവസ്ഥയിലേക്ക് മാറിയത്. നൂറു കണക്കൊ അതിലേറെയൊ വർഷം എടുത്തിരിക്കാം ഈ മാറ്റത്തിന്.
Chakkiar
------------------------------------------------------------------------------
കന്ദഹാർ:
അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമാണ് കന്ദഹാർ (പഷ്തു) അഥവാ ഖന്ദഹാർ. 2006-ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 324,800 ആണ്. കന്ദഹാർ പ്രവിശ്യയുടെ ആസ്ഥാനമായ ഈ നഗരം, രാജ്യത്തിന്റെ തെക്കുഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1005 മീറ്റർ ഉയരത്തിൽ കിടക്കുന്നു. അർഘന്ദാബ് നദി, നഗരത്തിനടുത്തുകൂടെ ഒഴുകുന്നു.
കന്ദഹാറിന് വടക്കുവശം മദ്ധ്യ അഫ്ഗാനിസ്താനിലെ മലകളും തെക്കുവശം കഠിനമായ മരുഭൂമിയുമാണ്. അതുകൊണ്ട് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള യാത്രക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പാതയാണ് കന്ദഹാർ മരുപ്പച്ച. തർനാകും അർഘസ്ഥാനുമടക്കമുള്ള വിവിധ നദികൾ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളിൽ നിന്ന് കന്ദഹാറിലൂടെ ഒഴുകി അർഘന്ദാബ് നദിയിൽ ചെന്നു ചേരുന്നു. ഇങ്ങനെ ആവശ്യത്തിന് ജലലഭ്യതയും തന്ത്രപ്രധാനമായ സ്ഥാനവും കന്ദഹാറിനെ അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റി.. ഇക്കാരണങ്ങൾ കൊണ്ടു തന്നെ നിരവധി യുദ്ധങ്ങൾ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്നതിനായി നടന്നിട്ടുണ്ട്. 1748-ൽ ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകനായ അഹ്മദ് ഷാ ദുറാനി കന്ദഹാറിനെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമാക്കിയിരുന്നു.
ചരിത്രം
വളരെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കന്ദഹാർ പുരാതനമായ മനുഷ്യചരിത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള മുണ്ടിഗാക് കന്ദഹാറിനടുത്തായി സ്ഥിതി ചെയ്യുന്നു. കന്ദഹാർ നഗരത്തിന് മൂന്നര കിലോമീറ്റർ പടിഞ്ഞാറു മാറി ശഹർ ഇ കുഹ്ന എന്നും സുർ ശഹർ എന്നും അറിയപ്പെടുന്ന പുരാതന കന്ദഹാർ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ഇന്നത്തെ കന്ദഹാർ ഉൾപ്പെടുന്ന പ്രദേശം അക്കാമെനിഡ് കാലത്ത് അറാകോസിയ എന്ന പ്രവിശ്യയായിരുന്നു. 1974-78 കാലത്ത് ഇവിടെ നടത്തിയ പുരാവസ്തുഖനനത്തിൽ ഇവിടത്തെ ജനവാസം അക്കാമെനിഡ് കാലത്തേയോ അതിനു മുൻപുള്ളതോ ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടറുടെ ഒരു പ്രധാനപ്പെട്ട സൈനികത്താവളമായിരുന്ന അറാകോസിയ, ചന്ദ്രഗുപ്തമൗര്യന്റെ കാലത്ത് സെല്യൂക്കസുമായുള്ള ഉടമ്പടിയിലൂടെ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായി. അറാകോസിയ ഒരു കാലത്ത് വെളുത്ത ഇന്ത്യ എന്നും അറിയപ്പെട്ടിരുന്നു.
ആധുനികകാലത്ത് പഷ്തൂണുകളുടെ ഉയർച്ചയോടെ കന്ദഹാർ നഗരത്തിന്റെ പ്രാധാന്യം വീണ്ടും വർദ്ധിച്ചു. പഷ്തൂണുകളുടെ പ്രമുഖ സാമ്രാജ്യങ്ങളായിരുന്ന ഹോതകികളും ദുറാനികളും കന്ദഹാറിനെ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു.
വാണിജ്യം :
ചെമ്മരിയാട്, കമ്പിളി, പരുത്തി, പട്ട്, ഭക്ഷ്യധാന്യങ്ങൾ, പഴുത്തതും ഉണങ്ങിയതുമായ പഴങ്ങൾ, പുകയില തുടങ്ങിയവയുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാണ് കന്ദഹാർ. മാതളനാരങ്ങ, മുന്തിരി എന്നിവ പോലുള്ള മികച്ചയിനം പഴങ്ങൾക്ക് പേരുകേട്ടതാണ് ഈ മേഖല. ഈ പഴങ്ങൾ സംസ്കരിക്കുന്നതിനുള്ള സംസ്കരണശാലകൾ നഗരത്തിലുണ്ട്.


Comments
Post a Comment