Colobopsis explodens ചാവേർ ഉറുമ്പുകൾ

ചാവേർ ഉറുമ്പുകൾ ....കൊളോബോപ്സിസ് എക്സ്പ്ലോഡന്‍സ് (Colobopsis explodens)

തങ്ങൾക്ക് നേരെയുള്ള ശത്രുക്കളെ നേരിടാനും സ്വയംപ്രതിരോധിക്കാനും മനുഷ്യർ ഉൾപ്പെടെയുള്ള ജീവിവർഗങ്ങൾക്ക് പല മാർഗങ്ങളുമുണ്ട്. തങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ ആക്രമിക്കുമ്പോൾ അവരെ രക്ഷിക്കാനായി ചാവേറുകളായി പൊട്ടിത്തെറിക്കുന്ന ഉറുമ്പുകളെ പറ്റി കേട്ടിട്ടുണ്ടോ...



ശത്രുവിനെ തുരത്താന്‍ സ്വയം പൊട്ടി തെറിക്കുന്ന ഉറുമ്പുകളെപറ്റി വിയന്നയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് ഉറുമ്പുകളെ പറ്റിയുള്ള പഠനം നടത്തിയത്.

മലേഷ്യയിലെ ബോര്‍ണിയോ വനത്തിലെ കൊളോബോപ്സിസ് എക്സ്പ്ലോഡന്‍സ് (Colobopsis explodens) എന്നാണ് ഈ ചാവേര്‍ സംഘത്തെ ശാസ്ത്രലോകം വിളിക്കുന്നത്. ശത്രുക്കളില്‍ നിന്നും തങ്ങളുടെ കൂടും മറ്റ് സഹ ഉറുമ്പുകളെയും സംരക്ഷിക്കുന്നതിനായി സ്വയം പൊട്ടിത്തെറിക്കുകയാണ് ഇവയുടെ രീതി.

കാഴ്ചയില്‍ സാധാരണ ഉറുമ്ബുകളുടെ അത്രതന്നെ വലിപ്പമുള്ള ഇവയ്ക്ക് ചുവന്ന നിറമാണ്. വന്‍ മരങ്ങളിലാണ് ഇവ ഏറെയും കാണപ്പെടുന്നത്. ശത്രുക്കള്‍ ആക്രമിക്കാന്‍ എത്തിയാല്‍ ശരീരപേശികള്‍ സ്വയം സങ്കോചിപ്പിച്ചാണ് വിഷദ്രാവകം ഉത്പാദിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നത്. സ്വയം പൊട്ടിത്തെറിക്കുന്നതിലൂടെ ശരീത്തിനുള്ളിലെ മഞ്ഞ നിറത്തിലുള്ള ആസിഡ് പുറത്തേക്ക് വമിപ്പിക്കുന്നു. ഇതിന്റെ രുക്ഷ ഗന്ധം ശത്രുക്കള്‍ക്ക് ജിവഹാനി വരുത്തിയോ, പ്രദേശത്തു നിന്നു തുരത്തിയോ മറ്റുള്ളവയെ സംരക്ഷിക്കുകയാണ് ഇവ ചെയ്യുന്നത്.
എന്നാൽ ഈ വർഗ്ഗത്തിൽ പെട്ട എല്ലാ ഉറുമ്പുകൾക്കും സ്വയം പൊട്ടിത്തെറിക്കാൻ സാധിക്കില്ല. ഉറുമ്പ് കോളനിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പടയാളികൾ മാത്രമാണ് ഇത്തരത്തിൽ ജീവൻ കളഞ്ഞ് മറ്റുള്ളവരെ സംരക്ഷിക്കുന്നത്.

Comments