Posts

ഡോക്ടര്‍ "അരിഗോ" ഇന്നും ചുരുളഴിയാത്ത രഹസ്യം.

Image
ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായിരുന്നു ആ സ്ത്രീ.അടുത്ത പള്ളിയിലെ പുരോഹിതന്‍ അവരുടെ അടുത്തു നിന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നു.ആ സ്ത്രീയെ അവസാനമായി ഒരു നോക്ക് കാണാന്‍ അയല്‍ക്കാരായ അരിഗോയും ഭാര്യ ആര്‍ലെറ്റും അപ്പോഴങ്ങോട്ട് വന്നു. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത,വെറും പാവത്താനായ അരിഗോ ആ സ്ത്രീയുടെ അടുത്ത് നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഒരു ഭ്രാന്തനെപ്പോലെ അരിഗോ അകത്തേക്കോടി ഒരു കറിക്കത്തിയുമായി തിരിച്ചു വന്നു.അടുത്ത നിമിഷം രോഗിയുടെ പുതപ്പെല്ലാം വലിച്ചു മാറ്റിയ അരിഗോ അവരുടെ ശരീരത്തില്‍ കത്തി കുത്തിയിറക്കി. അതുകൊണ്ട് ബന്ധുക്കള്‍ അലറിക്കരഞ്ഞപ്പോള്‍ ചിലര്‍ ഡോക്ടറെ വിളിക്കാനോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ രോഗിയുടെ ശരീരത്തില്‍ നിന്ന് മുന്തിരിയോളം വലിപ്പമുള്ള ഒരു മുഴ കത്തി കൊണ്ട് പുറത്തെടുത്തു. പിന്നെ കത്തി വലിച്ചെറിഞ്ഞു മുട്ടിലിരുന്നു കരയാന്‍ തുടങ്ങി.ആര്‌ലെറ്റ് ഭര്‍ത്താവിനെ താങ്ങിയെഴുന്നെല്‍പ്പിച്ച് വീട്ടിലേക്ക് നടന്നു. പിറ്റേന്ന് അരിഗോ മാത്രമായി നാട്ടിലെ സംസാരവിഷയം. രോഗിയെ കുത്തിയതല്ല, മറിച്ച് അവരെ മരണത്തില്‍ നിന്ന് രക്ഷിച്ചതായിരുന്നു അരിഗോയുടെ പ്രശസ്തിക്ക് കാരണം. ഓപ്പറേഷന

കന്ദഹാർ

Image
"കന്ദഹാർ" എന്നത് നമ്മൾ മലയാളികൾക്ക് പരിചിതമായത്. 2010 ലെ മോഹൻലാൽ സിനിമയിലൂടെ ആവും. പക്ഷെ മുകളിൽ കൊടുത്ത ചോദ്യം ഭൗമശാസ്ത്ര ചിന്തയിലുള്ളവരെ കുഴപ്പിക്കുന്ന ഒന്നാണ്. പക്ഷെ ഉത്തരം വളരെ ലളിതമാണ്. കന്ദഹാർ മരുഭൂമി സമുദ്രനിരപ്പിൽ നിന്ന് 1005 മുതൽ 1100 മീറ്റർ ഉയരത്തിലാണ്. ചുറ്റിലുമുള്ള പ്രദേശം 1200 മുതൽ 3000 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റിലും താരതമ്യേന്ന സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന ഉഷ്ണപ്രദേശവും സമാനമായ ഭൂഘടന ഉണ്ടായിട്ടും കന്ദഹാർ മരുഭൂമി 350 KM നീളവും 110 KM വീതിയിലും ഒതുങ്ങി കിടക്കുന്നു എന്നതാണ് മുകളിലെ ചോദ്യത്തിന് കാരണം. ചുറ്റിലും ഉയരം കൂടിയ ഭാഗത്തുണ്ടായിരുന്ന സമുദ്രജലം ഒഴിവായി പോയി ഏറെ കാലത്തിന് ശേഷമാണ് കന്ദഹാർ പ്രദേശത്തെ (350 KM x 110 KM) വലിയ തടാകം പോലെ നിറഞ്ഞ് കിടന്ന ഭാഗം ഇന്ന് നമ്മളറ്റയുന്ന അവസ്ഥയിലേക്ക് മാറിയത്. നൂറു കണക്കൊ അതിലേറെയൊ വർഷം എടുത്തിരിക്കാം ഈ മാറ്റത്തിന്. Chakkiar ------------------------------------------------------------------------------ കന്ദഹാർ: അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമാണ്‌ കന്ദഹാർ (പഷ്തു) അഥവാ ഖന്ദഹാർ. 2006-ലെ കണക്കനുസരിച്ച് ഇവി

അന്യഗ്രഹ ജീവികൾ (Aliens)

Image
അന്യഗ്രഹ ജീവികൾ (Aliens) മനുഷ്യൻ ഉണ്ടായ കാലം മുതൽ അവനെ ആകാശവും നക്ഷത്രങ്ങളും അവയുടെ ആ ഭൗമ മനോഹാരിത വല്ലാണ്ട് ഭ്രമിപ്പിച്ചിട്ടുണ്ട് ശാന്തസുന്ദരമായ നക്ഷത്രങ്ങൾ നിറഞ്ഞ ഒരു രാവിനെ പ്രണയിക്കാത്ത കലാകാരനോ കവിയോ ഉണ്ടാവില്ലാ നമുക്കിടയിൽ. അവയെ നോക്കി ജിജ്ജ്ഞാസയോടെ നോക്കുന്ന നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന അല്ലങ്കിൽ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ്. Are we along?E പ്രപഞ്ചത്തിൽ നമുക്ക് കൂട്ടായി ആരെങ്കിലും ഉണ്ടങ്കിൽ എങ്ങനെ ആയിരിക്കും അവർ ? Aliens എന്നും ശാസ് ത്രത്തിനു പിടികിട്ടാ ത്ത ഒരു മേഖല ആണ് നിരവധി ശാസ്ത്രജന്മാർ ഇതിനെ അനുകൂലിച്ചു പ്രതികൂലിച്ചും ശാസ്ത്ര പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട് പക്ഷെ ആർക്കും സംശയാതീതമായി തെളിക്കാൻ കഴിഞിട്ടില്ല. അരനുറ്റാണ്ടിൽ ഏറെ ആയി (S. E. T. I)എന്ന agency നടത്തുന്ന അനേഷങ്ങളും നിരാശാജനകമായി തുടരുന്നു എന്നാലും ഭൂരിപക്ഷ ശാസ്ത്രജ്ഞരും ഏക കോശ ജീവികളുടെ രൂപത്തിലെങ്കിലും ജീവൻ കണ്ടേക്കാം എന്നു കരുതുന്നു . അതിനുള്ള കാരണങ്ങൾ ചിലതു ഇവ ആണ് 1. നമുക്ക് ചിന്തിക്കാനും ഊഹിക്കാനും സാദിക്കുന്നതിലും അപ്പുറമാണ് നമ്മുടെ പ്രപഞ്ചത്തിന്റെ വലുപ്പം ഏകദേശം (10000കോടി )നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗം

ആത്മാവിനു സ്വാതന്ത്ര്യം കൊടുക്കുന്നവർ

Image
_______________ അമേരിക്കയിലെകാലിഫോർണിയയിൽ 1974 രൂപമെടുത്ത Heaven's Gate എന്നൊരു കൾട്ടിനെ (cult) സംബന്ധിച്ച് കൗതുകത്തോടെയാണ് ഈയിടെ വായിച്ചത് . Marshall Applewhite (1931–1997) എന്നൊരു വ്യക്തിയാണ് ഇത് രൂപീകരിച്ചത് . അവരുടെ വിശ്വാസപ്രകാരം നമ്മുടെ ആത്മാവ് കൃഷി ചെയ്യാനുള്ള കൃഷിയിടമാണ് ഭൂമി . ആത്മാവിനെ പാകപ്പെടുത്തുക എന്നതാണ് നമ്മുടെ ജോലി , അതിനെ പാകപ്പെടുത്താൻ അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ജീവിക്കണം .ഓരോ സ്റ്റെപ്പ് ആയി അദ്ദേഹം മാർ ഗനിർദേശം നൽകും . അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്കും വസ്ത്രം പോലും ഉപേക്ഷിച്ച് സ്ത്രീ-പുരുഷർ ഒന്നിച്ച് മനുഷ്യ സഹജമായ വികാരവിചാരങ്ങൾ ഇല്ലാതെവരെ ഒരാൾക്ക് ജീവിക്കാൻ സാധിക്കണം . അതെല്ലാം സാധ്യമായാൽ നിങ്ങളുടെ ആതാമാവിന് ശരീരത്തിൽ നിന്നും പുറത്തു പോകാം .ആത്മാവ് സ്വയം പുറത്ത് പോകുകയില്ല നാം പോക്കണം . അതായത് ആത്മഹത്യ ചെയ്യണം എന്നർത്ഥം . നാം അതിനെ ആത്മഹത്യ എന്ന് വിളിക്കുമെങ്കിലും അവരുടെ ഭാഷയിൽ ശരീരത്തിലുള്ള ആത്മാവ് ഒരു ബഹിരാകാശ പേടകത്തിലൂടെ (Extraterrestrial spacecraft) സഞ്ചരിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുകമാത്രമാണ് ചെയ്യുന്നത് . പല യുവാക്കളും അദ്ദേഹത്തിനൊപ്പം ച

മനുഷ്യന്റെ ആവിർഭാവവും വലിയ സസ്തനികളുടെ വംശനാശവും

Image
മനുഷൃന്റെ ആവിർഭാവം വലിയ സസ്തനികളുടെ/Big Mammals/ വംശനാശത്തിന് കാരണമായതായി ഫോസിൽ തെളിവുകൾ. ന്യൂ മെക്സിക്കോയിലെ പാലിയോ-ബയോളജിസ്റ്റ് ഫെലിസ സ്മിത്ത് /Felisa Smith/ നടത്തിയ ഫോസിൽ പഠനങ്ങളാണ് വലിയ സസ്തനികളുടെ വംശനാശത്തിന് ഹോമോസാപിയൻസിന്റെ ആവിർഭാവം കാരണമായി പറയുന്നത്. മനുഷൃന്റെ ആവിർഭാവത്തോടെ സസ്തനികളുടെ ശരാശരി വലിപ്പം/average size/ കുറയുന്നു എന്നാണ് പഠനങ്ങൾ വൃക്തമാക്കുന്നത്. 125,000 വർഷങ്ങൾ തൊട്ടുളള ഫോസിൽ പഠനങ്ങൾ വൃക്തമാക്കുന്നത് ഹോമോസാപിയൻസ് ചില പ്രദേശങ്ങളിൽ എത്തുന്നതോടെ വലിയ സസ്തനി കളുടെ വംശനാശം വേഗത്തിൽ ആകുന്നു എന്നാണ്. ഇതിനു കാരണം പ്രാചീന മനുഷൃൻ /ancient humans/ വലിയ മൃഗങ്ങളെ വൻതോതിൽ വേട്ടയാടിരുന്നു എന്നതാണ്. വലിയ മൃഗങ്ങളുടെ ഇറച്ചി രുചികരമായതും, കൂട്ടത്തിന് മുഴുവൻ ആഹാരം ഉറപ്പുവരുത്താനും വലിയ മൃഗങ്ങളെ വേട്ടയാടുന്നതിലൂടെ പ്രാചീന മനുഷൃന് സാധിച്ചിരുന്നു. വലിയ സസ്തനികളായ മാമത്ത്, സ്ലോത്തുകൾ, കരടി/cave bear/, Lalmas and camel, pronghorn, Arctodus തുടങ്ങിയ നിരവധി മൃഗങ്ങൾ പ്രാചീന മനുഷൃന്റെ വരവോടെ വംശനാശം നേരിട്ടു. വലിയ സസ്തനികളുടെ വാസസ്ഥലങ്ങളിൽ തീയിട്ടും, വേട്ടനായ്ക്കളെ ഉപയോഗിച്ചും വലിയ സസ്തനികളെ

വിഷ ചികിത്സ

Image
വിഷ ചികിത്സ ആയുർവേദത്തിലൂടെ ......... ഒരു ചിറക്കുനി യാത്ര...... പാമ്പ് വിഷത്തിന് ആയുർവേദ ചികിത്സ നമ്മുടെ നാട്ടിൽ നിന്ന് പടിയിറങ്ങിക്കഴിഞ്ഞു. ആധുനിക അലോപ്പതി ചികിത്സയാണ് ഇപ്പോഴത്തെ 'ട്രെൻഡ്.' പക്ഷെ ഒരു കാലത്ത് ആധുനിക വൈദ്യശാസ്ത്രം ഇത്രയൊന്നും പടർന്നു പന്തലിക്കാതിരുന്ന കാലത്ത്, പാമ്പ് വിഷത്തിന്, നാടൻ ആയുർവേദ ചികിത്സ മാത്രമേ രക്ഷക രൂപത്തിലുണ്ടായിരുന്നുള്ളൂ. നമ്മുടെ നാട്ടിലെ , പഴയ കാല ആയുർവേദ വിഷചികിത്സാ സമ്പ്രദായത്തിലേക്ക് നമുക്കൊന്നു പോവാം.. വരൂ, എഴുപതുകളിലേക്ക്, അറുപതുകളിലേക്ക്.... ഓർമ്മകളിലേക്ക്... പാരമ്പര്യ വിഷചികിത്സ സമ്പ്രദായത്തെപ്പറ്റി ചിന്തിക്കുമ്പോൾ മറക്കാൻ കഴിയാത്ത ഒരു പേരാണ് ചിറക്കുനിയിലെ ശ്രീ ഉച്ചുമ്മൽ ചാത്തുക്കുട്ടി വൈദ്യർ. ഒരു കോവിഡ് സായാഹ്നത്തിൻ്റെ അലസതയിൽ..... ചിറക്കുനിയിലെ തൻ്റെ യോഗ കേന്ദ്രത്തിൽ, എൻ്റെ സുഹൃത്ത്, ശ്രീ ഹരി മുളിയിൽ, വിഷചികിത്സകനായ അച്ഛൻ ഉച്ചുമ്മൽ ചാത്തുക്കുട്ടി വൈദ്യരെ ഓർത്തെടുക്കുകയായിരുന്നു...... താളിയോല ഗ്രന്ഥങ്ങൾ വായിച്ച്,പഠിച്ച് അതു പ്രകാരം മരുന്നു തേടിയിറങ്ങി , പച്ച മരുന്നു ചെടികൾ പറിച്ചു കൊണ്ട് വന്ന് മന്ത്രത്തിൻ്റെയും പ്രാർത്ഥനയുടേയും അകമ്പടിയ

Sarah Pardee Winchester turned a California farmhouse into a mystery -രാവണന്‍ കോട്ട

Image
ഈ രാവണന്‍ കോട്ട എന്ന് കേട്ടിട്ടുണ്ടോ? അകത്ത് കയറിയാല്‍ പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുടുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള കെട്ടിടങ്ങളെയാണ് രാവണന്‍ കോട്ട എന്ന് വിളിക്കുന്നത്. പണ്ട് കാലത്ത് പല രാജാക്കന്മാരും‍, ജീവന് ഭീഷണിയുള്ള സമയങ്ങളില്‍ ഇത്തരം കോട്ടകളിലാണ് താമസിച്ചിരുന്നത്. അതാകുമ്പോള്‍ കാവല്‍ക്കാരെ വെട്ടിച്ച് അകത്ത് കടന്നാലും, രാജാവിനെ പെട്ടെന്നൊന്നും അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കില്ല. ഈ സമയം കൊണ്ട് രാജാവിന് രക്ഷപ്പെടുകയും ചെയ്യാം. അത്തരത്തില്‍ മനുഷ്യരെ വട്ടം ചുറ്റിക്കുന്ന നിരവധി കെട്ടിടങ്ങള്‍, പല രാജ്യങ്ങളിലായിട്ട് ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതില്‍ പലതിന്‍റെയും കഥകള്‍ നമുക്ക് അറിയുകയും ചെയ്യാം. എന്നാല്‍ പ്രേതങ്ങളെ കുടുക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഒരു കെട്ടിടത്തെകുറിച്ച് കേട്ടിട്ടുണ്ടോ? 1884ലാണ് സാറ എന്ന സ്ത്രീ, കാലിഫോര്‍ണിയയിലെ പണിതീരാത്ത ഒരു വലിയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങുന്നത്. മരാസ്മസ് ബാധിച്ച് മകളും, വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷയം ബാധിച്ച് ഭര്‍ത്താവും മരണപ്പെട്ട ശേഷം തനിച്ചായ സാറ, തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനായി ഒരിക്കല്‍ Adam Coons